ഗോൾ കീപ്പർ പെരിൻ യുവന്റസ് ക്ലബിൽ കരാർ പുതുക്കി. 2025വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. ജിനോയയിൽ ഒന്നാം ഗോൾകീപ്പർ ആയിരിക്കെ ആയിരുന്നു മാറ്റിയ പെരിൻ 2018ൽ യുവന്റസിൽ എത്തിയത്. പക്ഷെ ഇതുവരെ ടീമിന്റെ പ്രധാന ഗോൾ കീപ്പർ ആകാൻ ആയിട്ടില്ല.
28കാരനായ പെരിൻ ഇറ്റലിക്കായും കളിച്ചിട്ടുണ്ട്. ജിനോയക്കായി 170ൽ അധികം മത്സരങ്ങളിൽ വല കാത്ത താരമാണ്. യുവന്റസിൽ എത്തിയ ശേഷം ഒരു സീസണിൽ താരം ജെനോവയിൽ തന്നെ ലോണിൽ പോയിരുന്നു. ഇതുവരെ ആയി യുവന്റസിനായി 17 മത്സരങ്ങൾ മാത്രമെ പെരിൻ കളിച്ചിട്ടുള്ളൂ.