ഇറ്റാലിയൻ മിഡ്ഫീൽഡർ പെലഗ്രിനി രണ്ട് മാസം പുറത്തിരിക്കും

എ എസ് റോമയുടെ മധ്യനിര താരമായ പെലഗ്രിനി രണ്ട് മാസത്തോളം കളത്തിൽ ഉണ്ടാവില്ല. താരത്തിനേറ്റ പരിക്ക് സാരമുള്ളതാണ് എന്ന് നേരത്തെ തന്നെ റോമ വ്യക്തമാക്കിയിരുന്നു. ഇന്നലെ പെലഗ്രിനിയുടെ കാലിൽ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമാണെന്ന് ക്ലബ് അറിയിച്ചു. പക്ഷെ താരം 60 ദിവസത്തോളം വിശ്രമിക്കേണ്ടി വരും എന്നും ക്ലബ് അറിയിച്ചു.

അടുത്ത ആഴ്ച നടക്കുന്ന ഇറ്റലിയുടെ യൂറൊ കപ്പ് യോഗ്യത മത്സരത്തിന് പെലഗ്രിനി ഉണ്ടാവില്ല. റോമിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഗ്രീസിനെ ആണ് ഇറ്റലി നേരിടുക. 23കാരനായ പെലഗ്രിനി ഇതുവരെ ഇറ്റലിക്ക് വേണ്ടി 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Previous articleബുംറയുടെ പരിക്ക് തിരിച്ചടി, പക്ഷെ പകരക്കാരനാവാൻ താരങ്ങൾ ഉണ്ടെന്ന് സച്ചിൻ
Next articleഡുബ്രെയ്‌നക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗിന് മുൻപേ സിറ്റിക്ക് തിരിച്ചടി