ബുംറയുടെ പരിക്ക് തിരിച്ചടി, പക്ഷെ പകരക്കാരനാവാൻ താരങ്ങൾ ഉണ്ടെന്ന് സച്ചിൻ

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിന് മുൻപ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റത് ഇന്ത്യക് തിരിച്ചടിയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അതെ സമയം ബുംറക്ക് പകരകരാനാവാൻ പറ്റിയ താരങ്ങൾ ഇന്ത്യക്ക് ഉണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ഒന്നാം ടെസ്റ്റ് തുടങ്ങാനിരിക്കെയാണ് സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രതികരണം.

ബുംറയുടെ പരിക്ക് ഇന്ത്യക്ക് തിരിച്ചടിയാണെങ്കിലും പകരക്കാരുടെ ബെഞ്ചിൽ അത് നികത്താനുള്ള താരങ്ങൾ ഉള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും സച്ചിൻ പറഞ്ഞു. ഒരുപാട് ഫാസ്റ്റ് ബൗളർമാർ ഇല്ലാത്ത ഒരു രാജ്യത്തിന് ബുംറയെ പോലെയുള്ള താരത്തിന്റെ പരിക്ക് കനത്ത തിരിച്ചടിയാവുമെന്നും എന്നാൽ ഇന്ത്യയെ പോലെയുള്ള രാജ്യത്ത് അത് പ്രശ്നം അല്ലെന്നും സച്ചിൻ പറഞ്ഞു.

ടെസ്റ്റ് ചാംപ്യൻഷിപ് ടെസ്റ്റ് ക്രിക്കറ്റിന് മികച്ച പ്രചാരം നൽകുമെന്നും പിച്ചുകൾ തയ്യാറാകുമ്പോൾ മികച്ചവ തയ്യാറാക്കാൻ ശ്രമിക്കണമെന്നും സച്ചിൻ പറഞ്ഞു.

Previous article“സോൾഷ്യാറിന് കൂടുതൽ സമയം നൽകണം” – കീൻ
Next articleഇറ്റാലിയൻ മിഡ്ഫീൽഡർ പെലഗ്രിനി രണ്ട് മാസം പുറത്തിരിക്കും