ഡുബ്രെയ്‌നക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗിന് മുൻപേ സിറ്റിക്ക് തിരിച്ചടി

Photo:Twitter/@Squawka

മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡുബ്രെയ്‌നക്ക് പരിക്ക്. ഗ്രോയിൻ പരിക്ക് പരിക്ക് ഏറ്റ താരത്തിന് ചാമ്പ്യൻസ് ലീഗിൽ ഡിനാമോ സാഗ്രബിന് എതിരായ മത്സരത്തിൽ കളിക്കാൻ ആകില്ലെന്ന് സിറ്റി ഔദ്യോഗികമായി സ്ഥിതീകരിച്ചു. പ്രീമിയർ ലീഗിൽ എവർട്ടന് എതിരായ മത്സരത്തിൽ അവസാന മിനുട്ടുകളിൽ താരം പരിക്കേറ്റ് പിന്മാറിയിരുന്നു.

ബെൽജിയൻ ദേശീയ താരമായ ഡുബ്രെയ്ൻ ഇതോടെ പരിശീലനത്തിൽ നിന്ന് മാറി നിന്നിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ താരത്തിന് എത്ര കാലം വിട്ട് നിൽക്കേണ്ടി വരൂ എന്നത് വ്യക്തമാകൂ. ഈ സീസണിൽ പ്രീമിയർ ലീഗിൽ 8 അസിസ്റ്റുകളുമായി മികച്ച ഫോമിലാണ് താരം. സിറ്റിയിൽ ലപോർട്ട്, സാനെ, സ്റ്റോൻസ് എന്നിവരും നേരത്തെ പരിക്കേറ്റ് പുറത്താണ്.

Previous articleഇറ്റാലിയൻ മിഡ്ഫീൽഡർ പെലഗ്രിനി രണ്ട് മാസം പുറത്തിരിക്കും
Next article“കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനാവുകയെന്നത് വലിയ അംഗീകാരവും പദവിയുമാണ്”