യുവന്റസിന്റെ പെലെഗ്രിനി കലിയരിയിലേക്ക്

റോമയിൽ നിന്ന് ഈ ട്രാൻഫസ്ർ വിൻഡോയിൽ യുവന്റസിൽ എത്തിയ യുവ ലെഫ്റ്റ് ബാക്ക് ലൂക പെലെഗ്രിനി ലോണിൽ പോകും. ഇറ്റാലിയൻ ക്ലബായ കലിയരി ആണ് താരത്തെ ഒരു സീസൺ നീണ്ടു നിൽക്കുന്ന ലോണിൽ സ്വന്തമക്കുന്നത്. കഴിഞ്ഞ സീസണിൽ കലിയരിക്കു വേണ്ടി ലോണിൽ കളിച്ചായിരുന്നു പെലഗ്രിനി യുവന്റസിന്റെ ശ്രദ്ധ ആകർഷിച്ചത്.

സ്പിനാസോളയെ റോമയിലേക്ക് നൽകിയതിനു പകരമായിരുന്നു യുവന്റസ് പെലഗ്രിനിയെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ കലിയരിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനം പെലഗ്രിനിയെ ഇറ്റാലിയൻ അണ്ടർ 20 ടീമിലും എത്തിച്ചിരുന്നു.