ബാഴ്സലോണ ഗോൾകീപ്പർ നെറ്റോയ്ക്ക് പരിക്ക്

- Advertisement -

ബാഴ്സലോണ ഈ സീസണിൽ ടീമിലേക്ക് എത്തിച്ച ഗോൾ കീപ്പർ നെറ്റോയ്ക്ക് പരിക്ക്. സീസൺ തുടക്കത്തിൽ താരം ടീമിനൊപ്പം ഉണ്ടാകില്ല. ഇന്നലെ നടന്ന നാപോളിക്ക് എതിരായ പ്രീസീസൺ മത്സരത്തിന് മുമ്പ് പരിശീലനം നടത്തുമ്പോൾ ആയിരുന്നു നെറ്റോയ്ക്ക് പരിക്കേറ്റത്. ഇടതു കൈക്കാണ് പരിക്കേറ്റത്. എല്ലിന് പൊട്ടൽ ഉള്ളതായാണ് പ്രാഥമിക റിപ്പോർട്ട്.

താരം അഞ്ച് ആഴ്ച എങ്കിലും പുറത്തിരിക്കും. ടെർ സ്റ്റേഗന് പിന്നിൽ രണ്ടാം ഗോളി ആയാണ് നെറ്റോയെ ബാഴ്സലോണ ഇത്തവണ വലൻസിയയിൽ നിന്ന് എത്തിച്ചത്. സിലെസൻ ക്ലബ് വിട്ടതാണ് നെറ്റോയെ വാങ്ങാനുള്ള കാരണം. ഈ പരിക്കോടെ ഒരു നല്ല രണ്ടാം നമ്പർ ഗോളി ഇല്ലാതെ നിൽക്കുകയാണ് ബാഴ്സലോണ.

Advertisement