“എന്ത് പ്രഹസനമാണ് വാറെ” – സ്പാലെറ്റി

ഇന്റർമിലാൻ ഫിയോറെന്റീന മത്സരത്തിൽ റഫറിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്റർ മിലാൻ പരിശീലകൻ ലൂസിയാനോ സ്പാലേറ്റി. ഇന്റർ മിലാൻ – ഫിയോരെന്റീന ഇരു ടീമുകളും മൂന്ന് ഗോൾ വീതമടിച്ച് സമനിലയിൽ അവസാനിക്കുകയായിരുന്നു. ഡാനിലോ അബ്രോസിയോയുടെ ഹാൻഡ്ബാളിന് ഇന്റർ മിലാനെതിരെ റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു.

മത്സരം കണ്ട എല്ലാവരും അബ്രോസിയോയുടേത് കയ്യിലല്ല നെഞ്ചിലാണ് പന്ത് കൊണ്ടതെന്നു പറഞ്ഞ സ്പാലേറ്റി വാർ പ്രഹസനമാണെന്നും പറഞ്ഞു. മത്സര ശേഷം താൻ റഫറിയുടെ സംസാരിക്കില്ലെന്ന് പറഞ്ഞ സ്പാലേറ്റി, കൺ മുന്നില കണ്ടതിൽ കൂടുതൽ റഫറിക്ക് എന്ത് പറയാനാകുമെന്നും ചോദിച്ചു. ഇന്നലെ യൂറോപ്പ്യൻ ഫുട്ബാളിൽ വിവാദ പെനാൽറ്റികളുടെ ദിവസമായിരുന്നു. റയൽ മാഡ്രിഡ് – ലെവന്റെ മത്സരത്തിലും രണ്ടു വിവാദ പെനാൽറ്റികൾ ഉണ്ടായിരുന്നു.

Previous articleറോബിൻ വാൻ പേഴ്‌സിക്ക് ശേഷം ചരിത്രം കുറിച്ച് ലകാസെറ്റെ
Next articleടി20യിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ ബാറ്റ്സ്മാൻ