റോബിൻ വാൻ പേഴ്‌സിക്ക് ശേഷം ചരിത്രം കുറിച്ച് ലകാസെറ്റെ

ഇന്നലെ സൗതാംപ്ടണ് എതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്‌സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. ആറാം മിനിറ്റിൽ അലെക്‌സാൻഡ്രെ ലകാസെറ്റെയും പതിനേഴാം മിനിറ്റിൽ ഹെൻറിക് മിഖിതാര്യനും ആയിരുന്നു ഗോളുകൾ നേടിയത്. ഇന്നലെ ഗോൾ കണ്ടെത്തിയതോടെ മികച്ച ഒരു നേട്ടത്തിനും ഫ്രഞ്ച് താരമായ ലകാസെറ്റെ അർഹനായി. 2012ൽ റോബിൻ വൻ പേഴ്സിക്ക് ശേഷം ആഴ്‌സണലിനായി തുടർച്ചയായ നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ സ്‌കോർ ചെയുന്ന ആദ്യത്തെ താരമായിരിക്കുകയാണ് ലകാസെറ്റെ. 2012ൽ തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ ആയിരുന്നു വാൻ പേഴ്സി ഗോൾ കണ്ടെത്തിയത്.

മുൻപ് പ്രീമിയർ ലീഗിൽ ലകാസെറ്റെ കളിച്ച ചെൽസി, കാർഡിഫ് സിറ്റി, ഹഡേഴ്സ്ഫീൽഡ് എന്നീ ടീമുകൾക്കെതിരെയും ഗോൾ കണ്ടെത്തിയിരുന്നു.

Previous articleബലോൺ ഡി ഓറിൽ തന്റെ വോട്ട് റൊണാൾഡോക്കാവുമായിരുന്നെന്ന് റൂണി
Next article“എന്ത് പ്രഹസനമാണ് വാറെ” – സ്പാലെറ്റി