ഇന്റർ മിലാനിൽ സന്തോഷവാൻ ആണ്, ഭാവിയിൽ എന്ത് നടക്കും എന്നു പറയാൻ ആവില്ല – ഒനാന

Wasim Akram

ഇന്റർ മിലാനിൽ താൻ സന്തോഷവാൻ ആണ് എന്നും എന്നാൽ ഭാവിയിൽ എന്ത് നടക്കും എന്നു ഇപ്പോൾ പറയാൻ ആവില്ലെന്നും ഇന്റർ മിലാൻ ഗോൾ കീപ്പർ ആന്ദ്ര ഒനാന. ഇന്റർ മിലാന്റെ ചാമ്പ്യൻസ് ലീഗ് ഫൈനൽ പരാജയത്തിന് ശേഷം ആയിരുന്നു താരത്തിന്റെ പ്രതികരണം.

ഒനാന

തന്നെ വിൽക്കണോ എന്ന കാര്യത്തിൽ ഇന്ററിന് തീരുമാനം എടുക്കാം എന്നു പറഞ്ഞ താരം താൻ ഇന്ററിൽ വളരെ സന്തുഷ്ടൻ ആണെന്നും പറഞ്ഞു. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മികച്ച പ്രകടനം ആണ് താരം നടത്തിയത്. താരത്തിന് ആയി നിലവിൽ പല വമ്പൻ ക്ലബുകളും രംഗത്തേക്ക് വന്നേക്കും എന്ന സൂചനകൾ ഉണ്ട്.