ഇറ്റാലിയൻ ഇതിഹാസം പൗലോ മാൽദിനി മിലാനി തിരിച്ചെത്തി. എ സി മിലാൻ എലിയട്ട് മാനേജ്‌മെന്റ് ഏറ്റെടുത്തതിനു ശേഷം മാൽദിനി ക്ലബ്ബിലേക്ക് തിരിച്ചു വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സൂപ്പർ താരം തിരിച്ചെത്തിയത്. സ്പോർട്ടിങ് ഡയറക്റ്ററായി മാൽദിനി സ്ഥാനമേറ്റെടുക്കുമെന്നു ഇറ്റലിയിൽ നിന്നും വാർത്തകൾ ഉണ്ടായിരുന്നെങ്കിലും സ്ട്രാറ്റെജിക്ക് ഡെവലപ്മെന്റ് ഡയറക്ടറായാണ് മാൽദിനി തിരിച്ചെത്തുന്നത്.
ലോകത്തെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് മാൽദിനി അറിയപ്പെടുന്നത്. 647 മത്സരങ്ങൾ മിലാ നു വേണ്ടി കളിച്ച മാൽദിനി 25 സീസണുകൾ ഇറ്റാലിയൻ ലീഗിൽ പൂർത്തിയാക്കിയിരുന്നു. യുവേഫയുടെ യൂറോപ്പ്യൻ ബാനിന് ശേഷം മിലാനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായി ആരാധകരും മാനേജ്‌മെന്റും നടത്തുന്ന ശ്രമങ്ങളിൽ മാൽദിനിയുടെ തിരിച്ചു വരവും ഉൾപ്പെടും. ചൈനീസ് ഓണർഷിപ്പിൽ വിശ്വാസമില്ലാതിരുന്നതിനാലാണ് മിലാനിൽ നിന്നും മാറിനിന്നതെന്നു താരം സ്ഥിതികരിച്ചിരുന്നു. അമേരിക്കൻ ഹെഡ്ജ് ഫണ്ട് ഭീമന്മാരായ എലിയട്ട് മാനേജ്‌മെന്റാണിപ്പോൾ മിലൻറെ ഉടമസ്ഥർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial