ഇറ്റാലിയൻ ഫുട്ബോൾ പ്രസിഡന്റായി മുൻ ലീഗ് പ്രൊ ചീഫ് ഗബ്രിയേൽ ഗ്രാവിന ചുമതലയേൽക്കും. 97.2 ശതമാനം വോട്ടോടു കൂടിയാണ് ഗ്രാവിന തിരഞ്ഞെടുക്കപ്പെട്ടത്. ഇറ്റാലിയൻ ഫുട്ബാളിന്റെ ഭാവിയാകും ഗ്രാവിനയ്‌ക്കുള്ള വെല്ലുവിളി.
ലോകകപ്പിന്റെ ചരിത്രത്തിൽ അപ്രതീക്ഷിതമായാണ് ഇറ്റാലിയൻ ടീമിന് റഷ്യൻ ലോകകപ്പിൽ യോഗ്യത നേടാൻ സാധിക്കാതെയിരുന്നത്. ഇതിനു പിന്നാലെയാണ് അന്നത്തെ പ്രസിഡണ്ട് കാർലോ തവെച്ചിയോ രാജി വെച്ചത്. അതിനു ശേഷം നാഥൻ ഇല്ല കളരിയായിരുന്നു ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ.