സീരി സി ക്ലബ്ബിനെ സ്വന്തമാക്കി മുൻ ഇറ്റാലിയൻ പ്രധാന മന്ത്രിയും മുൻ മിലാൻ ഓണറുമായ സിൽവിയോ ബെർലുസ്കോണി. മുപ്പത്തിയൊന്നു വർഷത്തിന് ശേഷമാണ് 613 മില്യൺ യൂറോയ്ക്ക് ലീ മാനേജ്‌മെന്റിന് മിലാനെ ബെർലുസ്കോണി കൈമാറിയത്.
പതിനെട്ടു മാസങ്ങൾക്ക് ശേഷം ഫുട്ബാളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബെർലുസ്കോണി. മൂന്നാം ഡിവിഷൻ ക്ലബായ മൊൻസായെയാണ് ബെർലുസ്കോണി ഏറ്റെടുക്കുന്നത്. ഇതുവരെ ടോപ്പ് ലീഗായ സീരി എ യിൽ കളിക്കാതെ ടീമാണ് മൊൻസാ. ക്ലബ്ബിനെ സീരി എ യിൽ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബെർലുസ്കോണി പ്രഖ്യാപിച്ചു കഴിഞ്ഞു.