ക്രിസ്റ്റിയാനോ റൊണാൾഡോ സ്‌ക്വാഡിലില്ല, ടിക്കറ്റ് റീഫണ്ട് ആവശ്യപ്പെട്ട് ഇറ്റാലിയൻ ആരാധകർ

സീരി എയിലെ യുവന്റസിന്റെ ജെനോവയ്ക്കെതിരായ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കില്ല. സൂപ്പർ താരത്തിന് വിശ്രമം അനുവദിച്ചതായി യുവന്റസ് പരിശീലകൻ അല്ലെഗ്രി അറിയിക്കുകയും ചെയ്തിരുന്നു. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് യുവന്റസ് ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു.

എന്നാൽ ഇറ്റാലിയൻ ഫുട്ബോൾ ആരാധകരിൽ വൻ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. ടിക്കറ്റ് റീഫണ്ട് ആവശ്യപ്പെട്ട് ഒട്ടേറെ കോളുകളാണ് ജെനോവയുടെ ടിക്കറ്റ് ഓഫീസിൽ എത്തിക്കൊണ്ടിരിക്കുന്നത്. കൗതുകകരമായ കാര്യമെന്തെന്നാൽ റീഫണ്ട് ആവശ്യപ്പെടുന്നവരിൽ കൂടുതലും ജെനോവയുടെ ആരാധകർ തന്നെയാണ്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കുന്നത് കാണാൻ വേണ്ടി ടിക്കറ്റെടുത്ത ഇറ്റാലിയൻ ആരധകരാണ് നിരാശരായത്.

Previous articleആദ്യ ടെസ്റ്റ് വിജയത്തിനായി അഫ്ഗാനിസ്ഥാന്‍ നേടേണ്ടത് 147 റണ്‍സ്
Next articleഅഫ്ഗാനു ജയം 118 റണ്‍സ് അകലെ, കൈവശം 9 വിക്കറ്റ്