ആദ്യ ടെസ്റ്റ് വിജയത്തിനായി അഫ്ഗാനിസ്ഥാന്‍ നേടേണ്ടത് 147 റണ്‍സ്

അയര്‍ലണ്ടിനെതിരെ ആദ്യ ടെസ്റ്റ് വിജയം കുറിയ്ക്കുവാനായി അഫ്ഗാനിസ്ഥാന് 147 റണ്‍സ് വിജയ ലക്ഷ്യം. ഇന്ന് അയര്‍ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 288 റണ്‍സില്‍ അവസാനിപ്പിച്ചാണ് ലക്ഷ്യം ചെറുതാക്കി നിലനിര്‍ത്തുവാന്‍ അഫ്ഗാനിസ്ഥാനു സാധിച്ചത്. 288 റണ്‍സിനാണ് അയര്‍ലണ്ട് രണ്ടാാം ഇന്നിംഗ്സില്‍ പുറത്തായത്.

82 റണ്‍സ് നേടി ആന്‍ഡി ബാല്‍ബിര്‍ണേ പുറത്തായപ്പോള്‍ 56 റണ്‍സുമായി കെവിന്‍ ഒബ്രൈന്‍ തിളങ്ങി. ജെയിംസ് മക്കല്ലം(39), ജോര്‍ജ്ജ് ഡോക്രെല്‍(25), ജെയിംസ് കാമറൂണ്‍-ഡോവ്(32*), ടിം മുര്‍ട്ഗ(27) എന്നിവരാണ് അയര്‍ലണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍. ആദ്യ ഇന്നിംഗ്സിലെ പോലെ നിര്‍ണ്ണായകമായ കൂട്ടുകെട്ടാണ് പത്താം വിക്കറ്റ് കൂട്ടുകെട്ട് ഈ ഇന്നിംഗ്സിലും നേടിയത്.

ആദ്യ ഇന്നിംഗ്സില്‍ 87 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 58 റണ്‍സാണ് അയര്‍ലണ്ട് പത്താം വിക്കറ്റില്‍ നേടിയത്. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാന്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ യമീന്‍ അഹമ്മദ്സായി മൂന്നും വഖാല്‍ സലാംഖൈല്‍ രണ്ടും വിക്കറ്റ് നേടി.

Previous article“ഐ.എസ്.എൽ ഫൈനലിൽ ഗോവയും ബെംഗളൂരുവും തുല്യ ശക്തികൾ”
Next articleക്രിസ്റ്റിയാനോ റൊണാൾഡോ സ്‌ക്വാഡിലില്ല, ടിക്കറ്റ് റീഫണ്ട് ആവശ്യപ്പെട്ട് ഇറ്റാലിയൻ ആരാധകർ