അഫ്ഗാനു ജയം 118 റണ്‍സ് അകലെ, കൈവശം 9 വിക്കറ്റ്

അയര്‍ലണ്ടിനെതിരെ ചരിത്ര വിജയം കുറിയ്ക്കുവാനുള്ള അവസരം അഫ്ഗാനിസിഥാനു 118 റണ്‍സ് അകലെ. 147 റണ്‍സ് വിജയം നേടുവാനായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാന്‍ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 29/1 എന്ന നിലയിലാണ്. മുഹമ്മദ് ഷെഹ്സാദിന്റെ വിക്കറ്റാണ് അഫ്ഗാനിസ്ഥാനു നഷ്ടമായത്.

16 റണ്‍സുമായി ഇഹ്സാനുള്ള ജനതും റഹ്മത് ഷായും(11*) ആണ് ക്രീസില്‍ അഫ്ഗാനിസ്ഥാനായി നില്‍ക്കുന്നത്. ആന്‍ഡി മക്ബ്രൈനാണ് വിക്കറ്റ് ലഭിച്ചത്. നേരത്തെ അയര്‍ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 288 റണ്‍സില്‍ അവസാനിച്ചിരുന്നു. 82 റണ്‍സ് നേടിയ ആന്‍ഡി ബാല്‍ബിര്‍ണേ ആണ് ടീമിന്റെ ടോപ് സ്കോറര്‍. റഷീദ് ഖാന്‍ അഫ്ഗാനിസ്ഥാനു വേണ്ടി 5 വിക്കറ്റ് നേടി.

Previous articleക്രിസ്റ്റിയാനോ റൊണാൾഡോ സ്‌ക്വാഡിലില്ല, ടിക്കറ്റ് റീഫണ്ട് ആവശ്യപ്പെട്ട് ഇറ്റാലിയൻ ആരാധകർ
Next articleറൊണാൾഡോയില്ലാതെ ഇറങ്ങി, യുവന്റസിന് ആദ്യ ലീഗ് തോൽവി