പൊരുതി നോക്കി, പക്ഷേ ന്യൂസിലാണ്ടിനെതിരെയും വെസ്റ്റിന്‍ഡീസിന് വിജയമില്ല

Sports Correspondent

Newzealand

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തിൽ വിജയം നേടാനാകാതെ വെസ്റ്റിന്‍ഡീസ്. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പര 1-4ന് പരാജയപ്പെട്ട ശേഷം ന്യൂസിലാണ്ടിനെതിരെ മത്സരിക്കുവാനിറങ്ങിയ വെസ്റ്റിന്‍ഡീസിനെതിരെ സന്ദര്‍ശകര്‍ 13 റൺസ് വിജയം നേടുകയായിരുന്നു.

ഡെവൺ കോൺവേ(43), കെയിന്‍ വില്യംസൺ(47) എന്നിവര്‍ക്കൊപ്പം 15 പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന ജെയിംസ് നീഷം എന്നിവരാണ് ന്യൂസിലാണ്ടിനായി തിളങ്ങിയത്. 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് സന്ദര്‍ശകര്‍ നേടിയത്. വെസ്റ്റിന്‍ഡീസിനായി ഒഡിയന്‍ സ്മിത്ത് 3 വിക്കറ്റ് നേടി.

ഷമാര്‍ ബ്രൂക്ക്സ് 42 റൺസ് നേടിയെങ്കിലും താരം ഇതിനായി 43 പന്തുകളാണ് നേരിട്ടത്. 79/5 എന്ന നിലയിലേക്ക് താരം പുറത്താകുമ്പോള്‍ വെസ്റ്റിന്‍ഡീസ് വീണിരുന്നു. ജേസൺ ഹോള്‍ഡര്‍(25), റോവ്മന്‍ പവൽ(18) എന്നിവരും വേഗത്തിൽ പുറത്തായത് വെസ്റ്റിന്‍ഡീസിന് തിരിച്ചടിയായി.

114/7 എന്ന നിലയിൽ നിന്ന് റൊമാരിയോ ഷെപ്പേര്‍ഡ് – ഒഡിയന്‍ സ്മിത്ത് കൂട്ടുകെട്ട് 58 റൺസ് നേടി പൊരുതി നോക്കിയെങ്കിലും തുടക്കത്തിലെ താരങ്ങളിൽ നിന്നുള്ള മോശം പ്രകടനം തിരിച്ചടിയായി മാറി.

20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് ആണ് ആതിഥേയര്‍ നേടിയത്. ഷെപ്പേര്‍ഡ് 16 പന്തിൽ 31 റൺസും ഒഡിയന്‍ സ്മിത്ത് 12 പന്തിൽ 27 റൺസും നേടി മികച്ച് നിന്നു. ന്യൂസിലാണ്ടിനായി മിച്ചൽ സാന്റനര്‍ മൂന്ന് വിക്കറ്റ് നേടി.

Story Highlights: West Indies fights but still fails to register a win against New Zealand in T20Is