നാപോളിക്ക് വിജയം

- Advertisement -

സീരി എയിൽ നാപോളിക്ക് വിജയം. ഗട്ടുസോയുടെ കീഴിൽ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന നാപോളി ഇന്നലെ ഹല്ലാസ് വെറോണയെ ആണ് നാപോളി പരാജയപ്പെടിത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നാപോളിയുടെ വിജയം. മത്സരത്തിന്റെ 38ആം മിനുട്ടിൽ മിലികാണ് നാപോളിക്ക് ലീഡ് നൽകിയത്. പൊളിറ്റാനോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ആ ലീഡ് 90ആം മിനുട്ട് വരെ നിലനിർത്തിയ നാപോളി 90ആം മിനുട്ടിൽ സമ്മർദ്ദങ്ങൾ കുറച്ചു കൊണ്ട് രണ്ടാം ഗോൾ നേടി.

ലൊസാനോയുടെ വകയായിരുന്നു രണ്ടാമത്തെ ഗോൾ. ഗൗലാം ആയിരുന്നു ആ ഗോൾ അവസരം സൃഷ്ടിച്ചത്. ഈ വിജയത്തോടെ നാപോളിക്ക് 42 പോയന്റായി. ഇപ്പോഴും ആറാം സ്ഥാനത്താണ് നാപോളിക്ക് ഉള്ളത്. ആദ്യ നാലുമായി ഇപ്പോഴും ഒമ്പത് പോയന്റിന്റെ വ്യത്യാസം നാപോളിക്ക് ഉണ്ട്.

Advertisement