പെഡ്രോയും വില്ലിയനും ചെൽസിയിൽ കരാർ പുതുക്കി

- Advertisement -

ചെൽസിയുടെ രണ്ട് താരങ്ങൾ താൽക്കാലികമായി കരാർ പുതുക്കി. വില്ലിയനും പെഡ്രോയുമാണ് താൽക്കാലിമായി കരാർ പുതുക്കിയത് ഇരുവരുടെയും കരാർ ഈ മാസത്തോടെ അവസാനിക്കുന്നതായിരുന്നു‌. ഈ സീസൺ അവസാനം വരെ ക്ലബിൽ തുടരാൻ ആണ് താരങ്ങളും ക്ലബുമായി ധാരണയായത്. ഇരുവരും നേരത്തെ തന്നെ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും എന്ന് വ്യക്തമാക്കിയിരുന്നു‌.

സ്പാനിഷ് താരമായ പെഡ്രോ ഈ സീസൺ കഴിഞ്ഞാൽ ഇറ്റലിയിലേക്ക് പോകാൻ ആണ് ശ്രമിക്കുന്നത്. റോമയുമായി താരം ചർച്ച ചെയ്യുന്നുണ്ട്. വില്ലിയൻ എവിടെ പോകുമെന്ന് വ്യക്തമല്ല. താരം ബാഴ്സലോണയിലേക്ക് പോകുമെന്നാണ് അഭ്യൂഹങ്ങൾ.

Advertisement