റാക്കിറ്റിചിന്റെ ഗോളിൽ ബാഴ്സലോണ വീണ്ടും ഒന്നാമത്

- Advertisement -

ലാലിഗയിൽ താൽക്കാലികമായെങ്കിലും ബാഴ്സലോണ മുന്നിൽ എത്തി. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റിക്ക് ബിൽബാവോയെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കഴിഞ്ഞ കലീയിൽ സെവിയ്യയോട് സമനില വഴങ്ങിയ ബാഴ്സക്ക് ഈ വിജയം ഊർജ്ജം തിരികെ നൽകും. രണ്ടാം പകുതിയിൽ ആയിരുന്നു റാക്കിറ്റിചിന്റെ ഗോൾ പിറന്നത്‌.

71ആം മിനുട്ടിലെ ഗോൾ ഒരുക്കിയത് ലയണൽ മെസ്സിയാണ്. മെസ്സിയുടെ ഈ സീസൺ ലാലിഗയിലെ പതിനഞ്ചാമത്തെ അസിസ്റ്റ് ആണ് ഇത്‌. യുവതാരങ്ങളായ അൻസു ഫതി, റിക്വി പുജ് എന്നിവർ ഇന്നലെ ഗംഭീര പ്രകടനം തന്നെ പുറത്തെടുത്തു. ഈ വിജയത്തോടെ ബാഴ്സലോണ 68 പോയന്റുമായി ലീഗിൽ ഒന്നാമത് എത്തി. എന്നാൽ ഇന്ന് റയൽ മാഡ്രിഡ് മയോർക്കയെ തോൽപ്പിച്ചാൽ വീണ്ടും ബാഴ്സലോണ രണ്ടാം സ്ഥാനത്തേക്ക് താഴും.

Advertisement