ഇറ്റാലിയൻ സീരി എയിൽ കിരീട പ്രതീക്ഷ കൈവിടാതെ നാപോളി. സസുവോളക്ക് എതിരെ ഒന്നിനെതിരെ 6 ഗോളുകൾക്ക് വമ്പൻ ജയം കുറിച്ച അവർ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഉള്ള മിലാൻ ക്ലബുകൾക്ക് മുന്നറിയിപ്പ് നൽകി. ആദ്യ പകുതിയിൽ 4 ഗോളുകൾ അടിച്ച നാപോളി 54 മിനിറ്റുകൾക്ക് ഉള്ളിൽ 5-0 നു മുന്നിലെത്തി. ഏഴാം മിനിറ്റിൽ ഇൻസിഗ്നെയുടെ പാസിൽ നിന്നു കൗലിബാലിയാണ് നാപോളിക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. 15 മത്തെ മിനിറ്റിൽ വിക്ടർ ഒസ്മിഹൻ ഇൻസിഗ്നെയുടെ തന്നെ പാസിൽ നിന്നു രണ്ടാം ഗോളും കണ്ടത്തി. നാലു മിനുറ്റുകൾക്ക് ശേഷം ഒസ്മിഹന്റെ പാസിൽ നിന്നു ഗോൾ നേടിയ ലോസാനോ നാപോളി ജയം ഏതാണ്ട് ഉറപ്പിച്ചു.
2 മിനിറ്റുകൾക്ക് ഉള്ളിൽ മരിയോ റൂയിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മെർട്ടൻസ് നാപോളിക്ക് നാലാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ ഫാബിയോ റൂയിസിന്റെ പാസിൽ നിന്നു മെർട്ടൻസ് തന്റെ രണ്ടാം ഗോളും കണ്ടത്തി. 80 മത്തെ മിനിറ്റിൽ ലോറൻസോയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ആമിർ റഹ്മാനിയാണ് നാപോളിയുടെ ഗോളടി പൂർത്തിയാക്കിയത്. 87 മത്തെ മിനിറ്റിൽ ബറാഡിയുടെ പാസിൽ നിന്നു മാക്സി ലോപസ് സസുവോളക്ക് ആശ്വാസ ഗോൾ സമ്മാനിച്ചു. ജയത്തോടെ 70 പോയിന്റുകൾ ഉള്ള നാപോളി ലീഗിൽ നാലാമത് ആണ്. നിലവിൽ ഓരോ കളി വീതം കുറവ് കളിച്ച ഇന്റർ മിലാൻ 72 പോയിന്റുകളും ആയി രണ്ടാമതും 74 പോയിന്റുകൾ ഉള്ള എ.സി മിലാൻ ഒന്നാമതും ആണ്.