ചർച്ച നടത്താതെ കരാർ നീട്ടി, നാപോളിക്ക് കിരീടം നേടിക്കൊടുത്ത സ്പലെറ്റി ക്ലബ് വിട്ടേക്കും

Newsroom

നാപോളി മാനേജർ ലൂസിയാനോ സ്പല്ലേറ്റിയും ക്ലബ് മാനേജ്മെന്റും തമ്മിൽ ഉടക്കിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്പലേറ്റിയോട് ആലോചിക്കാതെ കരാർ വ്യവസ്ഥയിലെ ക്ലോസ് ട്രിഗർ ചെയ്ത് മാനേജരുടെ കരാർ നീട്ടാൻ നാപോളി തീരുമാനിച്ചിരുന്നു. തന്നോട് ആലോചിക്കാതെ ക്ലബ് മാനേജ്മെന്റ് ഇങ്ങനെ ഒരു നീക്കം നടത്തിയതാണ് സ്പലെറ്റിയെ രോഷാകുലനാക്കിയിരിക്കുന്നത്‌.

നാപോളി 23 05 13 16 51 21 249

നാപ്പോളിയുടെ മൂന്ന് ദശകങ്ങളായുള്ള കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഇത്തവണ സ്പലെറ്റിക്ക് ആയിരുന്നു. സീരി എ ജേതാക്കൾക്ക് ഒപ്പം താൻ തുടരും എന്ന് ഇന്ന് സ്പലെറ്റി കഴിഞ്ഞ ആഴച മാധ്യമങ്ങളോട് പറഞ്ഞു. അതിനു ശേഷമാണ് സാഹചര്യങ്ങൾ മാറിയത്. സ്പലെറ്റി ക്ലബ് വിടുക ആണെങ്കിൽ അത് നാപോളി ആരാധകർക്ക് വലിയ വേദന നൽകും.64കാരനായ പരിശീലകൻ 2021ൽ ആയിരുന്നു നാപോളിയുടെ ചുമതലയേറ്റത്.