[wpstatistics stat=usersonline]സീരി എ യിൽ തുടർച്ചയായ 2 ജയങ്ങൾക്ക് ശേഷം നാപോളിക്ക് വീണ്ടും തോൽവി. ഇത്തവണ സ്വന്തം മൈതാനത്ത് ലച്ചെയോട് 2-3 നാണ് ഗട്ടൂസോയുടെ ടീം തോൽവി വഴങ്ങിയത്. 17 ആം സ്ഥാനത്ത് കഷ്ടപ്പെടുന്ന എതിരാളികളോട് തോറ്റത് അവർക്ക് കനത്ത തിരിച്ചടിയായി. നിലവിൽ 30 പോയിന്റ് മാത്രം ഉള്ള നാപോളി 11 ആം സ്ഥാനത്താണ് ഉള്ളത്.
കളിയിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് ലച്ചെ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ലപാടുലയുടെ ഗോളിൽ ലീഡ് എടുത്ത അവർ രണ്ടാം പകുതിയിൽ മിലിക്കിന്റെ ഗോളിൽ സമനില വഴങ്ങി. പക്ഷെ അറുപതാം മിനുട്ടിൽ ലപാടുല വീണ്ടും ഗോൾ നേടി ലചെയുടെ ലീഡ് പുനസ്ഥാപിച്ചു. പിന്നീട് 82 ആം മിനുട്ടിൽ മാങ്കോസുവിന്റെ ഗോൾ കൂടെ വന്നതോടെ സ്കോർ 1-3 ആക്കി അവർ ജയം ഉറപ്പിക്കുകയായിരുന്നു. 90 ആം മിനുട്ടിൽ കല്ലേഹോൻ നാപോളിയുടെ രണ്ടാം ഗോൾ നേടി എങ്കിലും സമയക്കുറവ് കാരണം ലച്ചെ മത്സരം സ്വന്തമാക്കി.
					












