നാപോളി യുവന്റസ് മത്സരം വീണ്ടും മാറ്റിവെച്ചു

Img 20210303 100520
Credit: Twitter

സീരി എയിൽ ഈ സീസൺ തുടക്കത്തിൽ കൊറോണ കാരണം മാറ്റിവെച്ചിരുന്ന നാപോളിയും യുവന്റസും തമ്മിലുള്ള മത്സരം ഇനിയും വൈകും. മാർച്ച് 17നാണ് മത്സരം നടക്കും എന്ന് തീരുമാനിച്ചതായിരുന്നു. എന്നാൽ ആ തീയതി മാറ്റാൻ ഇരു ക്ലബുകളും ആവശ്യപ്പെട്ടു. തുടർന്ന് ഏപ്രിൽ 7നേക്കാണ് ഈ മത്സരം മാറ്റിയത്. യുവന്റസ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിനാൽ തിരക്കുപിടിച്ച് ഈ മത്സരം നടത്തേണ്ടതില്ല എന്നതും ഫിക്സ്ചർ മാറാൻ കാരണമായി.

നേരത്തെ ഒക്ടോബർ ആദ്യ വാരം നടക്കേണ്ടിയിരുന്ന മത്സരമായിരുന്നു ഇത്. നാപോളിക്ക് കൊറോണ കാരണം യുവന്റസ് ഗ്രൗണ്ടിൽ എത്താൻ ആവാത്തത് കൊണ്ടായിരുന്നു കളി അന്ന് ഉപേക്ഷിച്ചത്. ആദ്യം നാപോളിക്ക് തോൽവിയും ഒപ്പം ഒരു പോയിന്റും ആയിരുന്നു ലീഗ് അധികൃതർ വിധിച്ചത്. പിന്നീട് ആ നടപടിക്ക് എതിരെ നാപോളി അപ്പീൽ നൽകുകയും തുടർന്ന് കളി നടത്താൻ തീരുമാനിക്കുകയുമായിരുന്നു.

Previous articleശക്തമായ ലൈനപ്പുമായി മുംബൈ സിറ്റിയും മോഹൻ ബഗാനും കിരീട പോരാട്ടത്തിന് ഇറങ്ങുന്നു
Next articleസമനില വിടാതെ ലീഡ്സ് – ചെൽസി പോരാട്ടം