ശക്തമായ ലൈനപ്പുമായി മുംബൈ സിറ്റിയും മോഹൻ ബഗാനും കിരീട പോരാട്ടത്തിന് ഇറങ്ങുന്നു

Img 20210313 183502

ഐ എസ് എൽ ഫൈനൽ മത്സരത്തിൽ ഇന്ന് മോഹൻ ബഗാനും മുംബൈ സിറ്റിയും ഏറ്റുമുട്ടുകയാണ്. രണ്ട് ടീമുകളും ലൈനപ്പ് പ്രഖ്യാപിച്ചു. രണ്ടു ടീമുകളും ശക്തമായ ലൈനപ്പുമായാണ് കളത്തിൽ ഇറങ്ങുന്നത്. മുംബൈ നിരയിൽ ഒഗ്ബെചെ ഇന്ന് ബെഞ്ചിലാണ്. ജാഹു, ബൗമസ്, ലെ ഫോണ്ട്രെ, ബിപിൻ സിങ് എന്നിവരെല്ലാം ഉണ്ട്. രണ്ടാം സെമിയിൽ എന്ന പോലെ റൗളിംഗ് ഇന്നും മുംബൈ മധ്യനിരയിൽ ഇറങ്ങുന്നു.

മോഹൻ ബഗാൻ നിരയിൽ ജിങ്കനും തിരിയും ആണ് സെന്റർ ബാക്ക് കൂട്ടുകെട്ട്. ജിങ്കൻ ഇറങ്ങുന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു എങ്കിലും ഫൈനലിൽ മുമ്പ് താരം ഫിറ്റ്നെസ് തെളിയിച്ചു. റോയ് കൃഷ്ണ, വില്യംസ് എന്നിവർ ആദ്യ ഇലവനിൽ തന്നെ ഉണ്ട്.20210313 183510

Previous articleചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സിനെയും കേരള യുണൈറ്റഡ് തകർത്തു
Next articleനാപോളി യുവന്റസ് മത്സരം വീണ്ടും മാറ്റിവെച്ചു