നാപോളിയുടെ തിരിച്ചു വരവ്, പിറകിൽ നിന്ന് തിരിച്ചടിച്ചു മിലാനെ വീഴ്ത്തി

- Advertisement -

രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചടിച്ച നാപോളിക്ക് സീരി എ യിൽ മികച്ച ജയം. 3-2 നാണ് അഞ്ചലോട്ടിയുടെ ടീം തന്റെ പഴയ ശിഷ്യനായ ഗട്ടൂസോയുടെ ടീമിനെ മറികടന്നത്.

മികച്ചൊരു ടീം നീക്കത്തിനൊടുവിൽ മിലാൻ ആദ്യ പകുതിയുടെ 15 ആം മിനുട്ടിൽ തന്നെ ലീഡ് എടുക്കുകയായിരുന്നു. ബോണവേച്ചുറയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കലബ്രിയായിലൂടെ മിലാൻ ലീഡ് രണ്ടാക്കി.

രണ്ടാം ഗോൾ വശങ്ങി 4 മിനുറ്റുകൾക്കകം സിലിൻസ്കിയിലൂടെ നാപോളി ഒരു ഗോൾ മടക്കി. പിന്നീട് 67 ആം മിനിട്ടിലും സിലിൻസ്കി ഗോൾ നേടിയതോടെ സ്കോർ തുല്യവുമായി. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മേർട്ടൻസാണ് നാപോളിയുടെ വിജയ ഗോൾ നേടിയത്. 80 ആം മിനുട്ടിൽ വശങ്ങിയ ആ ഗോളിന് മിലാന് മറുപടി നൽകാനായില്ല.

ജയത്തോടെ 6 പോയിന്റുള്ള നാപോളി രണ്ടാം സ്ഥാനത്താണ്. ആദ്യ കളി കളിച്ച മിലാൻ 14 ആം സ്ഥാനത്താണ്.

Advertisement