നാപോളിക്കെതിരെ നടപടിയുമായി യുവേഫ

നാപോളിക്കെതിരെ നടപടിയുമായി യുവേഫ. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരായ മത്സരത്തിലെ യുവേഫ റൂൾ വയലേഷനാണ് നാപോളിക്ക് തിരിച്ചടിയായത്. മത്സരത്തിനിടെ നാപോളി ആരാധകർ ഫയർവർക്സ് ഉപയോഗിച്ചിരുന്നു. ഇതാണ് യുവേഫയുടെ നടപടിക്ക് കാരണം. നാപോളി കനത്ത പിഴയേറ്റുവാങ്ങാൻ സാധ്യതയുണ്ട്.

സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നാപോളി ജയം സ്വന്തമാക്കിയത്. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഇൻസീനി നേടിയ ഗോളാണ് നാപോളിക്ക് വിജയം നേടിക്കൊടുത്തത്.സ്റ്റേഡിയത്തിലെ കോണിപ്പടികൾ ബ്ലോക്ക് ചെയ്തതിനും യുവേഫയുടെ നടപടി നേരിടും. യുവേഫയുടെ ശിക്ഷയെന്തെന്നു ഒക്ടോബർ പതിനെട്ടിനറിയാം.

Previous articleറൊണാൾഡോക്ക് പിന്തുണയുമായി യുവന്റസ് രംഗത്ത്
Next articleസ്മിത്തിനെ മറികടന്ന് കോഹ്‍ലി, 24ാം ശതകം