റൊണാൾഡോക്ക് പിന്തുണയുമായി യുവന്റസ് രംഗത്ത്

ബലാത്സംഗ ആരോപണം നേരിടുന്ന ക്രിസ്റ്റിയാനോ റൊണാൾഡോക്ക് പിന്തുണയുമായി യുവന്റസ് രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇറ്റാലിയൻ ക്ലബ്ബ് തങ്ങളുടെ സൂപ്പർ താരത്തിനുള്ള പിന്തുണ അറിയിച്ചത്. 2009 ൽ റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് അമേരിക്കൻ യുവതി രംഗത്ത് വന്നത് ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചയായിരുന്നു.

റൊണാൾഡോയുടെ പ്രൊഫഷണലിസത്തിലും സമർപ്പണത്തിലും യുവന്റസിൽ ഉള്ള എല്ലാവരും അംഗീകരിക്കുന്നുവെന്നും 10 വർഷങ്ങൾക്ക് മുൻപ് നടന്ന് എന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിന്റെ പേരിൽ ഈ അഭിപ്രായത്തിൽ മാറ്റം വരില്ലെന്നുമാണ് യുവന്റസ് അവരുടെ ഔദ്യോഗിക ട്വിറ്റെർ ഹാൻഡിൽ വഴി അറിയിച്ചത്.

Previous articleഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മണ്ണിൽ ഇറങ്ങുന്നു, ജയം തുടരാൻ
Next articleനാപോളിക്കെതിരെ നടപടിയുമായി യുവേഫ