തിരിച്ചു വന്നു ലാസിയോയെ വീഴ്ത്തി നാപോളി, മിലാനെ മറികടന്നു ലീഗിൽ ഒന്നാമത്

Wasim Akram

20220904 023428

ഇറ്റാലിയൻ സീരി എയിൽ ലാസിയോയെ തിരിച്ചു വന്നു തോൽപ്പിച്ചു നാപോളി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം കണ്ട നാപോളി നിലവിൽ ലീഗിൽ എ.സി മിലാനെ മറികടന്നു ഒന്നാം സ്ഥാനത്തും എത്തി. നാപോളി ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ നാലാം മിനിറ്റിൽ തന്നെ ലാസിയോ മുന്നിലെത്തി. ഫിലിപെ ആന്റേഴ്സന്റെ പാസിൽ നിന്നു മറ്റിയ സക്കാഗ്നിയാണ് അവർക്ക് ഗോൾ സമ്മാനിച്ചത്.

നാപോളി

ആദ്യ പകുതിയിൽ 38 മത്തെ മിനിറ്റിൽ നാപോളി തിരിച്ചടിച്ചു. സെലിൻസ്കിയുടെ കോർണറിൽ നിന്നു കിം മിൻ ജെ ഹെഡറിലൂടെ ആണ് നാപോളിക്ക് സമനില ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ നാപോളി വിജയഗോൾ കണ്ടത്തി. 61 മത്തെ മിനിറ്റിൽ ആന്ദ്ര ഫ്രാങ്ക് അഗുനിസയുടെ പാസിൽ നിന്നു ജോർജിയൻ താരം വിച വരത്സ്‌ഹെയില നാപോളിക്ക് വിജയഗോൾ സമ്മാനിക്കുക ആയിരുന്നു. സീസണിൽ താരം നേടുന്ന നാലാം ഗോൾ ആയിരുന്നു ഇത്. പരാജയപ്പെട്ട ലാസിയോ ലീഗിൽ ഏഴാം സ്ഥാനത്ത് ആണ്.