നാപോളി വീണ്ടും വിജയ വഴിയിൽ

- Advertisement -

കഴിഞ്ഞ മത്സരത്തിൽ ഏറ്റ പരാജയം മറന്ന് നാപോളി വിജയ വഴിയിലേക്ക് തിരിച്ചു വന്നു. ഇന്ന് ഫിയറൊന്റീനയെ നേരിട്ട നാപോളി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. 20ൽ അധികം ഷോട്ടുകൾ തൊടുത്തിട്ടാണ് ഒരു ഗോൾ നാപോളിക്ക് ഇന്ന് കണ്ടെത്താൻ കഴിഞ്ഞത്. 79ആം മിനുട്ടിൽ ഇൻസൈനെ ആണ് നാപോളിക്കായി ഗോൾ നേടിയത്.

കഴിഞ്ഞ മത്സരത്തിൽ സാമ്പ്ഡോറിയ ആയിരുന്നു നാപോളിയെ പരാജയപ്പെടുത്തിയത്. ഇന്നത്തെ ജയത്തോടെ നാല് ലീഗ് മത്സരങ്ങളിൽ മൂന്ന് ജയമായി നാപോളിക്ക്. ലീഗിൽ രണ്ടാമതാണ് നാപോളി ഇപ്പോൾ ഉള്ളത്. മൂന്നിൽ മൂന്നും ജയിച്ച യുവന്റസാണ് ലീഗിൽ ഒന്നാമത്.

Advertisement