മിഡിൽസ്ബ്രോയ്ക്ക് ആദ്യ തോൽവി

- Advertisement -

ചാമ്പ്യൻഷിപ്പിൽ മിഡിൽസ്ബ്രോയ്ക്ക് സീസണിലെ ആദ്യ പരാജയം. ഇന്ന് എവേ മത്സരത്തിൽ നോർവിചാണ് മിഡിൽസ്ബ്രോയെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. ചാമ്പ്യൻഷിപ്പിൽ പരാജയമറിയാത്ത അവസാനത്തെ ടീമായിരുന്നു മിഡിൽസ്ബ്രോ. 58ആം മിനുട്ടിൽ പുകി നേടിയ ഗോളാണ് നോർവിച്ചിനെ ജയിപ്പിച്ചത്.

മറ്റൊരു മത്സരത്തിൽ ലീഡ്സ് യുണൈറ്റഡ് മില്വാലുമായി സമനിലയിൽ പിരിഞ്ഞു. 1-1 എന്ന സ്കോറിനായിരുന്നു സമനില. മില്വാലിനായി വാലാസും ലീഡ്സിനായി ഹരിസണും ഗോൾ നേടി. ലീഡ്സിന്റെ സമനില ഗോൾ 89ആം മിനുട്ടിലാണ് പിറന്നത്. ലീഡ്സ് ആണ് ഇപ്പോഴും ലീഗിൽ ഒന്നാമത്. ഗോൾ ഡിഫറൻസാണ് ലീഡ്സിനെ ഒന്നാമത് ആക്കിയത്. ലീഡ്സ്, ബ്രെന്റ്ഫോർഡ്, ബ്രിസ്റ്റൽ, മിഡിൽസ്ബ്രോ തുടങ്ങി നാലു ടീമുകൾക്കും 14 പോയന്റ് വീതമാണ് ഉള്ളത്.

Advertisement