വാറ്റ്‌ഫോഡിന്റെ വിജയക്കുതിപ്പിന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടിഞ്ഞാൺ

- Advertisement -

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തുടർച്ചയായ രണ്ടാം വിജയം. തുടർച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടു ഇറങ്ങിയ വാറ്റ്‌ഫോഡിനെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മൗറീഞ്ഞോയുടെ ടീം വിജയിച്ചു കയറിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി റൊമേലു ലുകാകു, ക്രിസ് സ്മാളിങ് എന്നിവർ ഗോൾ നേടിയപ്പോൾ ആന്ദ്രേ ഗ്രേയുടെ വകയായിരുന്നു വാറ്റ്‌ഫോഡിന്റെ ആശ്വാസ ഗോൾ.

മികച്ച ആക്രമണ ഫുട്ബാൾ കാഴ്ചവെച്ച യുണൈറ്റഡ് 35തന്നെ ലുകാകുവിലൂടെ മുന്നിലെത്തി. തുടർന്ന് മൂന്നു മിനിറ്റിനകം മികച്ചൊരു വോളിയിലൂടെ ക്രിസ് സ്മാളിങ് ലീഡ് രണ്ടാക്കി ഉയർത്തി. യാങ്ങിന്റെ കോർണർ കിക്ക് ഫെല്ലെയ്‌നി ഹെഡ് ചെയ്തു സ്മാളിങ്ങിന് നൽകി, തുടർന്ന് സ്മാളിങ് മികച്ചൊരു കിക്കിലൂടെ പന്ത് വലയിൽ എത്തിച്ചു. സ്‌കോർ 2-0.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ചത് വാറ്റ്‌ഫോഡ് ആയിരുന്നു, 65ആം മിനിറ്റിൽ ഗ്രെയിലൂടെ ഒരു ഗോൾ മടക്കിയതോടെ വാറ്റ്ഫോഡ് കൂടുതൽ ആക്രമിച്ചു കളിച്ചു. എന്നാൽ യുണൈറ്റഡ് പ്രതിരോധവും ഗോൾ കീപ്പർ ഡിഹെയായും വാറ്റ്‌ഫോഡിന് തടസമായി നിന്നു. എന്നാൽ മത്സരത്തിൽ രണ്ടു മഞ്ഞക്കാർഡുകൾ കണ്ട മാറ്റിച്ച് ചുവപ്പ് കാർഡ് കണ്ടു പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി.

Advertisement