റോം ഇളക്കിമറിച്ച് മൗറീനോ, വമ്പൻ വരവേൽപ്പുമായി ആരാധകർ

Photo: Twitter/@SpursOfficial

റോമയുടെ പുതിയ പരിശീലകനാവാൻ ജോസെ മൗറീനോ റോമിലെത്തി. വമ്പൻ വരവേല്പാണ് പോർച്ചുഗീസ് പരിശീലകനായ മൗറീനോക്ക് റോമയുടെ ആരാധകർ നൽകിയത്. ഇന്റർ മിലാനൊപ്പം ട്രെബിൾ നേടി ചരിത്രമെഴുതിയതിന് ശേഷം 8 വർഷം ഇംഗ്ലീഷ് ടീമുകളെയും മൗറീനോ പരിശീലിപ്പിച്ചു. റയൽ മാഡ്രിഡിനൊപ്പം ലാലിഗ, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയും മൗറീനോ നേടിയിരുന്നു.

ഇംഗ്ലണ്ടിൽ മൗറീനോയുടെ കീഴിൽ ചെൽസിയ, മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പർസ് എന്നീ ടീമുകളാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇറ്റലിയിലേക്കുള്ള മടങ്ങി വരവ് റോമൻ ആരാധകർ ആഘോഷിക്കുകയാണ്. പൗലോ ഫോൺസെകക്ക് കീഴിൽ ഏഴാമതായാണ് റോമ കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ട് സീരി എ കിരീടങ്ങളും യൂറോപ്യൻ ഗ്ലോറിയും മിലാനിൽ എത്തിച്ച പോലെ ഒരു സ്വപ്നതുല്ല്യമായ സീസൺ തന്നെയാണ് റോമ ആരാധകരും പ്രതീക്ഷിക്കുന്നത്.