ആഭ്യന്തര താരങ്ങളുടെ വേതനം ഉയര്‍ത്തുവാനൊരുങ്ങി ബിസിസിഐ

Kerala

വരുന്ന സീസണിന് മുമ്പ് ബിസിസിഐ ആഭ്യന്തര താരങ്ങളുടെ വേതനം ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ ടീമിലെയും ഐപിഎൽ ടീമിലെയും താരങ്ങള്‍ക്ക് മികച്ച സാമ്പത്തികം ലഭിക്കുമ്പോളും ഫസ്റ്റ് ക്ലാസ് താരങ്ങളുടെ വേതനം കുറവാണെന്നും അത് കൃത്യമായി നല്‍കുന്നുമില്ലെന്ന തരത്തിലുള്ള വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു.

കോവിഡ് കാരണം ആഭ്യന്തര ക്രിക്കറ്റുകള്‍ നിലച്ചതോടെ താരങ്ങള്‍ക്ക് മാച്ച് ഫീസ് ഇനത്തിലും വരുമാനമില്ലാതെ ആയി. വരുന്ന രഞ്ജി ട്രോഫിയിൽ മാച്ച് ഫീസ് ഇനത്തിൽ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ട്.

പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ട്രഷറര്‍ അരുൺ ധമാൽ എന്നിവരാണ് ഈ തീരുമാനം എടുത്തത്.

Previous articleവെയ്ൻ റൂണിയുടെ ഡെർബി ചാമ്പ്യൻഷിപ്പിൽ തന്നെ തുടരും
Next articleറോം ഇളക്കിമറിച്ച് മൗറീനോ, വമ്പൻ വരവേൽപ്പുമായി ആരാധകർ