മൊറാട്ട ലോണിൽ ആണ് യുവന്റസിൽ കളിക്കുന്നത് എന്ന് ഓർമ്മിപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ്

20201120 105408
- Advertisement -

യുവന്റസിൽ എത്തിയ ശേഷം ഗംഭീര പ്രകടനം നടത്തുന്ന ആല്വാരോ മൊറാട്ടയെ സ്ഥിരമായി സ്വന്തമാക്കാണം എങ്കിൽ ട്രാൻസ്ഫർ തുക നൽകണം എന്ന് അത്ലറ്റിക്കോ മാഡ്രിഡ്. മൊറാട്ട ലോണിൽ ആണ് കളിക്കുന്നത് എന്ന് ഓർമ്മിപ്പിച്ച് രംഗത്ത് എത്തിയത് അത്ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ് ആയ എൻറികെ കെരേസോ ആണ്. മൊറാട്ട യുവന്റസിൽ ഇപ്പോൾ ലഭിക്കുന്ന നല്ല കാലം അർഹിക്കുന്നുണ്ട്. മൊറാട്ട ശരിയായ പാതയിൽ ആണെന്നും അത്ലറ്റിക്കോ പ്രസിഡന്റ് പറഞ്ഞു.

എന്നാൽ യുവന്റസ് താരത്തെ സ്ഥിരമായി സ്വന്തമാക്കണം എങ്കിൽ പെട്ടെന്ന് തന്നെ അതിനുള്ള നടപടികൾ തുടങ്ങണം എന്നാണ് ഈ പ്രസ്താവനകളിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് ഉദ്ദേശിക്കുന്നത്. മൊറാട്ടയെ സൈൻ ചെയ്യണം എങ്കിൽ വലിയ ട്രാൻസ്ഫർ തുക തന്നെ യുവന്റസ് നൽകേണ്ടി വരും. സീസണിൽ ഇതുവരെ എട്ടു മത്സരങ്ങൾ കളിച്ച മൊറാട്ട ആറു ഗോളുകൾ യുവന്റസിനായി നേടിയിട്ടുണ്ട്‌.

Advertisement