ഇക്വഡോറിനോടേറ്റ വമ്പൻ തോൽവി, പിന്നാലെ കൊളംബിയയുടെ പാളയത്തിൽ പട

Photo: Twitter/CopaAmerica
- Advertisement -

ഇക്വഡോറിനോടേറ്റ വമ്പൻ പരാജയത്തിന് ശേഷം കൊളംബിയൻ ക്യാമ്പിൽ പ്രശ്നങ്ങൾ പുകയുന്നു. സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് 6-1 ന്റെ പരാജയത്തിന് ശേഷം കൊളംബിയൻ ഡ്രെസ്സിംഗ് റൂമിൽ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഹാമെസ് റോഡ്രിഗസും ജെഫേഴ്സൺ ലേർമയും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. നിലവിൽ കൊളംബിയൻ ടീം മോശം കാലഘട്ടത്തിലൂടെയാണ് പോകുന്നത്.

82 വർഷത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തോൽവി ആണ് ഉറുഗ്വെയോട് കൊളംബിയ വഴങ്ങിയത്. അതിന് പിന്നാലെയാണ് 6-1 ന്റെ തോൽവി. ഇനി ബ്രസീലിനോടാണ് കൊളംബിയ ഏറ്റുമുട്ടേണ്ടത്. അതിന് പിന്നാലെ പരഗ്വെയോടും കൊളംബിയ മത്സരിക്കും.

Advertisement