മൊറാട്ടയും കൊഡ്രാഡോയും ഗോളടിച്ചു, യുവന്റസിന് വിജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ യുവന്റസിന് വിജയം. ഇന്ന് ബൊളോനയെ എവേ മത്സരത്തിൽ നേരിട്ട യുവന്റസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. കോട മഞ്ഞ് നിറഞ്ഞ ഗ്രൗണ്ടിൽ കൗണ്ടർ അറ്റാക്കുകളിലൂടെയാന് അലെഗ്രിയുടെ ടീം വിജയിച്ചത്. മത്സരത്തിന്റെ ആറാം മിനുട്ടിൽ മൊറാട്ട ആണ് യുവന്റസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ കൊഡ്രാഡോയുടെ ഒരു ഗംഭീര സ്ട്രൈക്ക യുവന്റസിന് ഇന്ന് രണ്ടാം ഗോളും നൽകി. ഡിബാല, കിയേസ, കിയെല്ലിനി, റാംസി, ഡനിലോ എന്നിവരൊന്നും ഇല്ലാതെയാണ് യുവന്റസ് ഇന്ന് ഇറങ്ങിയത്.

ഈ വിജയത്തോടെ 31 പോയിന്റുമായി ലീഗിൽ ആറാമത് നിൽക്കുകയാണ് യുവന്റസ്. ഇപ്പോഴും ഒന്നാമതുള്ള ഇന്റർ മിലാനെക്കാൾ 12 പോയിന്റ് പിറകിലാണ് യുവന്റസ് ഉള്ളത്.