ആഭ്യന്തര ലീഗുകൾക്കല്ല, അന്താരാഷ്ട്ര ക്രിക്കറ്റിന് ഐ.സി.സി മുൻഗണന നൽകണമെന്ന് ഇൻസാം-ഉൽ-ഹഖ്

കൊറോണ വൈറസ് കഴിഞ്ഞ് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു സാഹചര്യത്തിൽ ഐ.സി.സി ആഭ്യന്തര ലീഗുകൾക്ക് മുൻഗണന നൽകുന്നതിന് പകരം ഐ.സി.സിക്ക് മുൻഗണന നൽകണമെന്ന് മുൻ പാകിസ്ഥാൻ താരം ഇൻസാം-ഉൽ-ഹഖ്. ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുകയും അതെ സമയത്ത് തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുകയും ചെയ്താൽ ഐ.സി.സിക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കപ്പെടുമെന്നും മുൻ പാകിസ്ഥാൻ താരം പറഞ്ഞു.

ബി.സി.സി.ഐ ശക്തമാണെന്നും ഐ.സി.സിയിൽ ഇന്ത്യക്ക് സ്വാധീനം ഉണ്ടെന്നും ഇൻസാം-ഉൽ-ഹഖ് പറഞ്ഞു. എന്നാൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ടി20 ലോകകപ്പ് നടത്താൻ കഴിയില്ലെന്ന് ഓസ്ട്രേലിയ പറഞ്ഞാൽ അത് അംഗീകരിക്കാമെന്നും എന്നാൽ അതെ സമയത്ത് മറ്റു ടൂർണമെന്റുകൾ നടക്കുകയാണെങ്കിൽ ഐ.സി.സിക്കെതിരെ ചോദ്യങ്ങൾ ഉയരുമെന്നും ഇൻസാം-ഉൽ-ഹഖ് പറഞ്ഞു.

അത്കൊണ്ട് തന്നെ ഈ ഒരു അവസരത്തിൽ ഐ.സി.സി അന്താരാഷ്ട്ര ക്രിക്കറ്റിന് പ്രാധാന്യം നൽകണമെന്നും അല്ലെങ്കിൽ യുവ താരങ്ങൾ യന്ത്ര രാഷ്ട്ര മത്സരങ്ങൾക്ക് പകരം ആഭ്യന്തര ടൂർണമെന്റുകൾ ആശ്രയിക്കുമെന്നും ഇൻസാം-ഉൽ-ഹഖ് പറഞ്ഞു.

Previous articleമാറ്റിചിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാർ
Next articleബെർണഡസ്കിയെ നൽകി മിലികിനെ യുവന്റസ് വാങ്ങും