മിലാനിൽ തുടരാൻ ഇബ്രഹിമോവിച്: ചർച്ചകൾ അടുത്ത ദിവസങ്ങളിൽ

20220607 095449

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം സീരി എ ചാമ്പ്യന്മാരായ എസി മിലാന്റെ ഇത്തവണത്തെ ടീമും ഇതിന് മുൻപ് ജേതാക്കൾ ആയ 2011ലെ ടീമും തമ്മിൽ ഒരേയൊരു സാമ്യമാണുള്ളത്. രണ്ടു ടീമിലും പ്രചോദനവും ആവേശവുമായ മുന്നേറ്റനിരയിലെ സ്‍ലാട്ടൻ ഇബ്രാഹിമോവിച്ച്. ഇത്തവണ കപ്പുയർത്തിയ ശേഷം ഡ്രസിങ് റൂമിലെ സ്‍ലാട്ടന്റെ വാക്കുകൾ മിലാൻ ആരാധകരെ മാത്രമല്ല, ഫുട്ബോൾ പ്രേമികളെ മുഴുവൻ ആവേഷത്തിലാഴ്ത്തിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം അപ്രമാദിത്വത്തിലേക്ക് കുതിക്കുന്ന ടീമിൽ നാല്പത്തിന്റെ ഇളപ്പത്തിലും ആരാധകരുടെയും ടീമിന്റെയും പ്രിയതാരത്തെ നിലനിർത്താൻ തന്നെയാണ് എസി മിലാൻ മാനേജ്‌മെന്റിന്റെ തീരുമാനം.
പരിക്കും ശസ്‌ത്രക്രിയയും മൂലം ഇനിയും ഏഴോ എട്ടോ മാസം പുറത്തിരിക്കേണ്ടി വരുമെങ്കിലും ഇബ്രയെ കൈവിടാൻ തയ്യാറല്ല മിലാൻ ടീം.
പൗലോ മാൽഡിനി അടക്കമുള്ള ഭാരവാഹികളുമായുള്ള കരാർ ചർച്ചകൾ തുടർന്നുള്ള ദിവസങ്ങളിൽ തന്നെ നടക്കും. കരാർ തുകയിൽ കുറവുണ്ടാകുമെന്നും സൂചനകൾ ഉണ്ട്.

Previous articleപരിക്ക് കാരണം ജെയിംസ് ജസ്റ്റിനും ടൊമോരിയും ജർമ്മനിക്ക് എതിരെ കളിക്കില്ല
Next articleരഞ്ജിട്രോഫി; കർണാടകയുടെ ആദ്യ ഇന്നിങ്സ് അവസാനിച്ചു