പരിക്ക് കാരണം ജെയിംസ് ജസ്റ്റിനും ടൊമോരിയും ജർമ്മനിക്ക് എതിരെ കളിക്കില്ല

Img 20220606 231330

ജെയിംസ് ജസ്റ്റിൻ, ഫിക്കായോ ടോമോറി എന്നിവർക്ക് ജർമ്മനിയുമായുള്ള ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ നേഷൻസ് ലീഗ് പോരാട്ടം നഷ്ടമാകും. ഇരുവർക്കും പരിക്ക് ആണെന്ന് ഇംഗ്ലണ്ട് അറിയിച്ചു. കോവിഡ് കാരണം ഫോഡനും ജർമ്മനിക്ക് എതിരെ ഉണ്ടാകില്ല. ഹംഗറിയോട് 1-0ന്റെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് ജർമ്മനിക്ക് എതിരെ വിജയിക്കേണ്ടതുണ്ട്‌.

ജെയിംസ് ജസ്റ്റിന് കാഫ് ഇഞ്ച്വറി ആണ്. താരം ഹംഗറിക്ക് എതിരെ ആയിരുന്നു തന്റെ ഇംഗ്ലണ്ട് അരങ്ങേറ്റം നടത്തിയത്‌. ടൊമോരിക്ക് ഹാംസ്ട്രിങ് ഇഞ്ച്വറി ആണ്. താരം പൂർണ്ണ ഫിറ്റ്നസിൽ എത്താൻ ഒരാഴ്ച കൂടെ എടുത്തേക്കും.

Previous article“ബാഴ്സലോണ മാത്രമെ അജണ്ടയിൽ ഉള്ളൂ” വീണ്ടും പരസ്യ പ്രസ്താവനയുമായി ലെവൻഡോസ്കി
Next articleമിലാനിൽ തുടരാൻ ഇബ്രഹിമോവിച്: ചർച്ചകൾ അടുത്ത ദിവസങ്ങളിൽ