എസി മിലാനെ അഞ്ച് ഗോളിന് തകർത്തെറിഞ്ഞ് അറ്റലാന്റ

ഇറ്റലിയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി എസി മിലാൻ. 1998നു ശേഷം ഏറ്റവും വലിയ തോൽവി ആണ് മിലാൻ ഇന്ന് വഴങ്ങിയത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മിലാനെ അറ്റലാന്റ പരാജയപ്പെടുത്തിയത്. ജോസിപ് ലിസിച് ഇരട്ട ഗോളുകളും അലഹാന്ദ്രോ ഗോമസ്,മരിയോ പസലിച്, മുരിയേൽ എന്നിവരും ഇന്നത്തെ കളിയിൽ ഗോളടിച്ചു.

ഇന്നത്തെ ജയം അറ്റലാന്റയെ പോയന്റ് നിലയിൽ അഞ്ചാമത് എത്തിച്ചു. സ്റ്റെഫാനോ പിയോളിക്ക് കീഴിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ അപരാജിതരായി കുതിച്ച മിലാൻ നാണംകെട്ട തോൽവി ആണ് ഇന്ന് ഏറ്റുവാങ്ങിയത്.

Previous articleസീസൺ അവസാനം വരെ ഹൻസി ഫ്ലിക്ക് ബയേൺ മ്യൂണിക്കിൽ തുടരും
Next article22 വർഷം മുൻപത്തെ ജയസൂര്യയുടെ റെക്കോർഡ് പഴങ്കഥ, ചരിത്രമെഴുതി ഹിറ്റ്മാൻ