സീസൺ അവസാനം വരെ ഹൻസി ഫ്ലിക്ക് ബയേൺ മ്യൂണിക്കിൽ തുടരും

ബയേൺ മ്യൂണിക്കിന്റെ താത്കാലിക പരിശീലകൻ ഹൻസി ഫ്ലിക്ക് ഈ സീസൺ അവസാനം വരെ ബയേൺ മ്യൂണിക്കിൽ തുടരും. ക്ലബ് തന്നെയാണ് സീസൺ അവസാനം വരെ ബയേൺ മ്യൂണിക്കിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. താരം അടുത്ത സീസണിൽ ക്ലബ്ബിന്റെ സ്ഥിര പരിശീലകനാവാനുള്ള സാധ്യതയും ക്ലബ് മുന്നോട്ട് വെക്കുന്നുണ്ട്.

ഈ കഴിഞ്ഞ നവംബറിൽ മോശം പ്രകടനത്തെ തുടർന്നാണ് പരിശീലക സ്ഥാനത്ത് നിന്ന് കോവാക്കിനെ ബയേൺ മ്യൂണിക് പുറത്താക്കിയത്. തുടർന്ന് ഹൻസി ഫ്ലിക്കിന് കീഴിൽ 10 മത്സരങ്ങൾ ജയിച്ച ബയേൺ മ്യൂണിക് ജയിച്ചതോടെയാണ് ഫ്ലികിനെ ഈ സീസൺ അവസാനം വരെ പരിശീലകനാക്കാൻ ബയേൺ മ്യൂണിക് തീരുമാനിച്ചത്.

2014ൽ ജർമ്മനി ലോകകപ്പ് കിരീടം നേടിയപ്പോൾ സഹ പരിശീലകനായി ഹൻസി ഫ്ലിക് ഉണ്ടായിരുന്നു. നിലവിൽ ബുണ്ടസ്ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ലെയിപ്സിഗിനെക്കാൾ നാല് പോയിന്റ് പിറകിലാണ് ബയേൺ മ്യൂണിക്.

Previous articleനിക്കോളസ് പൂരന്റെയും പൊളാർഡിന്റെയും വെടിക്കെട്ട്, വെസ്റ്റിൻഡീസിന് മികച്ച സ്കോർ
Next articleഎസി മിലാനെ അഞ്ച് ഗോളിന് തകർത്തെറിഞ്ഞ് അറ്റലാന്റ