22 വർഷം മുൻപത്തെ ജയസൂര്യയുടെ റെക്കോർഡ് പഴങ്കഥ, ചരിത്രമെഴുതി ഹിറ്റ്മാൻ

22 വർഷം മുൻപത്തെ ജയസൂര്യയുടെ റെക്കോർഡ് പഴങ്കഥയാക്കി ഹിറ്റ്മാൻ രോഹിത്ത് ശർമ്മ. ഒരു കലണ്ടർ വർഷത്തിൽ എല്ലാ ഫോർമാറ്റിലും കൂടി ഏറ്റവുമധികം റൺസെടുക്കുന്ന ഓപ്പണർ എന്ന നേട്ടമാണ് രോഹിത്ത് ശർമ്മ സ്വന്തം പേരിലാക്കിയത്. സനത്ത് ജയസൂര്യ 1997ൽ 2387 റൺസ് നേടിയാണ് ഈ റെക്കോർഡിട്ടത്.

22 വർഷമായി ഈ നേട്ടം മറികടക്കാൻ ആർക്കുമായിരുന്നില്ല. 2008ൽ 2355 റൺസ് എടുത്ത് വീരേന്ദർ സേവാംഗ് ഈ നേട്ടത്തിനടുത്തെത്തിയിരുന്നു. കട്ടക്കിൽ കരീബിയൻസിനെതിരെ 39 റൺസ് നേടിയപ്പോൾ തന്നെ ചരിത്രമെഴുതി ഹിറ്റ്മാൻ ശർമ്മ. ഒരു കലണ്ടർ വർഷം ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും രോഹിത്ത് ശർമ്മ സ്വന്തം പേരിലാക്കിയിരുന്നു.

Previous articleഎസി മിലാനെ അഞ്ച് ഗോളിന് തകർത്തെറിഞ്ഞ് അറ്റലാന്റ
Next articleവാറ്റ്ഫോർഡിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്