എ സി മിലാന് വീണ്ടും സമനില

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ ഒന്നാം സ്ഥാനത്തുള്ള എ സി മിലാന് തുടർച്ചയായ രണ്ടാം ലീഗ് മത്സരത്തിലും സമനില. ഇന്നലെ ജെനോവ ആണ് മിലാനെ സമനിലയിൽ തളച്ചത്. എവേ മത്സരം 2-2 എന്ന നിലയിലാണ് അവസാനിച്ചത്. കഴിഞ്ഞ മത്സരത്തിൽ പാർമയോടും മിലാൻ സമാനമായ സമനില ആണ് വഴങ്ങിയത്. ഇന്നലെ രണ്ട് തവൺ ലീഡ് എടുത്തു എങ്കിലും വിജയം ഉറപ്പിക്കാൻ ആവാത്തത് ജെനോവയ്ക്കും നിരാശ നൽകും.

47ആം മിനുട്ടിൽ ഡെസ്ട്രോ ആണ് ജെനോവയ്ക്ക് ആദ്യം ലീഡ് നൽകിയത്. 5 മിനുട്ടുകൾക്ക് അകം ആ ഗോളിന് മിലാൻ മറുപടി പറഞ്ഞു. കലാബ്രിയ ആയിരുന്നു മിലാന്റ്സ് ഗോൾ നേടിയത്. 60ആം മിനുട്ടിൽ വീണ്ടും ഡെസ്ട്രോ മിലാൻ വലയിലേക്ക് ഗോൾ എത്തിച്ചു. ഇത്തവണ 83ആം മിനുറ്റ് വരെ ജെനോവയുടെ ലീഡ് നിലനിന്നു. 83ആം മിനുട്ടിൽ കലുലു മിലാന്റെ രക്ഷകനായി എത്തി. ഈ സമനില മിലാന്റെ അപരാജിത കുതിപ്പിന് സഹായിക്കും എങ്കിലും ലീഗിൽ അവരുടെ ഒന്നാം സ്ഥാനത്തുള്ള ലീഡൊരു പോയിന്റ് ആയി കുറഞ്ഞിരിക്കുക ആണ്. മിലാന് 28 പോയിന്റും ഇന്ററിൻ 27 പോയിന്റുമാണ് ഇപ്പോൾ ഉള്ളത്.