ലോകകപ്പിന് ലഭിച്ച സമ്മാനത്തുക ചാരിറ്റിക്ക് വേണ്ടി ചിലവഴിച്ച് യുവന്റസ് താരം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിന് ലഭിച്ച സമ്മാനത്തുക ചാരിറ്റിക്ക് വേണ്ടി ചിലവഴിച്ച് യുവന്റസ് താരം ബ്ലെയിസ് മറ്റ്യുടി. ഫ്രാൻസിനൊപ്പം റഷ്യയിൽ ലോകകപ്പുയർത്തിയ യുവന്റസ് മധ്യനിരതാരം തനിക്ക് കിട്ടിയ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ചിലവഴിച്ചത്. മുപ്പത്തിയെട്ടു മില്യൺ ഡോളറാണ് ലോകചാമ്പ്യന്മാരായ ഫ്രാൻസിന് സമ്മാനത്തുകയായി ലഭിച്ചത്.

മൂന്നു ലക്ഷത്തോളം ഡോളറാണ് ഓരോ താരങ്ങൾക്കും ലഭിക്കുക. തനിക്ക് ലഭിച്ച തുകയാണ് താരം ജീവ കാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ബ്ലെയിസ് മറ്റ്യുടി ഫൗണ്ടേഷനിലൂടെയാണ് താരം സഹായങ്ങൾ ചെയ്യുന്നത്. ആറ് വർഷം പിഎസ്ജിയിലായിരുന്ന താരം 2017 ലാണ് യുവന്റസിൽ എത്തുന്നത്.