തുടർച്ചയായി 11 മത്സരങ്ങളിൽ ജയമില്ല, റൊളാണ്ടൊ മാരനെ കലിയരി പുറത്താക്കി

Newsroom

ഇറ്റാലിയൻ ക്ലബായ കലിയരിയുടെ പരിശീലകൻ റൊളാണ്ടൊ മാരൻ ക്ലബിന് പുറത്ത്. നീണ്ടകാലമായി വിജയമില്ലാതെ കഷ്ടപ്പെടുന്നത് ആണ് മാരനെ പുറത്താക്കാനുള്ള തീരുമാനത്തിൽ കലിയരിയെ എത്തിച്ചത്. അവസാനമായി ഡിസംബറിലാണ് കലിയരി ഒരു മത്സരം വിജയിച്ചത്. അവസാന 11 മത്സരങ്ങളിലും ക്ലബിന് ജയിക്കാൻ ആയിരുന്നില്ല.

മാരന് പകരമായി റിസേർവ്സ് ടീം പരിശീലകൻ കാൻസി ആകും ടീമിന്റെ പരിശീലകനായി എത്തുക. ഈ സീസണിൽ ഗംഭീര തുടക്കമായിരുന്നു മാരൻ കലിയരിക്ക് നൽകിയത്. ഒരു ഘട്ടത്തിൽ നാലാം സ്ഥാനത്ത് വരെ ക്ലബ് എത്തിയിരുന്നു. ഇപ്പോൾ വിജയമില്ലാത്ത പ്രകടനങ്ങൾ ടീമിനെ 11ആം സ്ഥാനത്തേക്ക് താഴ്ത്തിയിരിക്കുകയാണ്.