എനിക്കും വംശീയാധിക്ഷേപമേറ്റിട്ടുണ്ട് – മറഡോണ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

വർണവിവേചനത്തിനെതിരെ ഫുട്ബോൾ ഇതിഹാസം മറഡോണ. നാപോളി പ്രതിരോധ താരം കലിദു കോലിബാലി ഇറ്റലിയിൽ വർണവിവേചനം നേരിട്ടിരുന്നു. ഇന്റർ മിലാനെതിരായ മത്സരത്തിനിടെ കോലിബാലിയെ ഇന്റർ ആരാധകർ വംശീയമായി അധിക്ഷേപിച്ചിരുന്നു.

മുൻ നാപോളി താരവും നാപോളി ലെജന്റുമായ മറഡോണ കോലിബാലിക്ക് പിന്തുണ നൽകുന്നതിനിടെയാണ് തന്റെ അനുഭവം തുറന്ന് പറഞ്ഞത്. തനിക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വർണവിവേചനം ഫുട്ബോളിൽ നിന്നും ഒഴിവാക്കേണ്ടതാണ്. എല്ലാവരെയും ബോധവത്കരിക്കുകയും ഫുട്ബോളിൽ നിന്നും വർണവിവേചനം ഇല്ലായ്മ ചെയ്യുകയും വേണമെന്നും മറഡോണ പറഞ്ഞു.