ക്രൊയേഷ്യൻ താരമായ മാൻസുകിച് എ സി മിലാനിൽ കരാർ ഒപ്പുവെച്ചു. താരംമെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പുവെച്ചതായി എ സി മിലാൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി ഫ്രീ ഏജന്റായ മാൻസുകിച് ആറും മാസത്തെ കരാർ ആണ് ആദ്യം ഒപ്പുവെച്ചത്. അതിനു ശേഷം ഒരു വർഷം കൂടെ കരാർ പുതുക്കാനുള്ള വ്യവസ്ഥ കരാറിൽ ഉണ്ട്. മിലാനിൽ ഒമ്പതാം നമ്പർ ജേഴ്സി ആകും മാൻസുകിച് അണിയുക.
മുൻ യുവന്റസ് താരത്തിന്റെ പരിചയസമ്പത്ത് ടീമിന് ഗുണമാകും എന്ന വിശ്വാസത്തിലാണ് മിലാൻ മാൻസുകിചിനെ ടീമിൽ എത്തിക്കുന്നത്. ഖത്തർ ക്ലബായ അൽ ദുഹൈലിൽ കളിക്കുക ആയിരുന്നു മാൻസുകിച് ആ ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു. ഖത്തറിൽ പോലും മുമ്പ് നാലു സീസണുകളോളം യുവന്റസിനൊപ്പം ആയിരുന്നു മാൻസുകിച് കളിച്ചിരുന്നത്. നാലു ലീഗ് കിരീടങ്ങളും മാൻസുകിച് ഇറ്റലിയിൽ നേടിയിരുന്നു. മുമ്പ് ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മാൻസുകിച് കളിച്ചിട്ടുണ്ട്.