മാൽദിനി മിലാനിലേക്കില്ല, ഇനി കമന്റേറ്ററായി സീരി എയിൽ

Jyotish

ഇറ്റാലിയൻ ഇതിഹാസം പൗലോ മാൽദിനി മിലാനിലേക്ക് തിരിച്ചെത്തില്ല. എ സി മിലാൻ എലിയട്ട് മാനേജ്‌മെന്റ് ഏറ്റെടുത്തതിനു ശേഷം മാൽദിനി ക്ലബ്ബിലേക്ക് തിരിച്ചു വരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. സ്പോർട്ടിങ് ഡയറക്റ്ററായി മാൽദിനി സ്ഥാനമേറ്റെടുക്കുമെന്നു ഇറ്റലിയിൽ നിന്നും വാർത്തകൾ ഉണ്ടായിരുന്നു. പെർഫോമിന്റെ സ്ട്രീമിങ് സെർവിസായ DAZN ലേക്ക് കമന്റേറ്ററായി മാൽദിനി വരും. ദാസൻ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ട് വഴിയാണ് ഇത് സ്ഥിതീകരിച്ചത്. ആഴ്ചയിൽ മൂന്നു സീരി എ മത്സരങ്ങൾ DAZN വഴി സ്ട്രീം ചെയ്യും.

ലോകത്തെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായാണ് മാൽദിനി അറിയപ്പെടുന്നത്. 647 മത്സരങ്ങൾ മിലാ നു വേണ്ടി കളിച്ച മാൽദിനി 25 സീസണുകൾ ഇറ്റാലിയൻ ലീഗിൽ പൂർത്തിയാക്കിയിരുന്നു. യുവേഫയുടെ യൂറോപ്പ്യൻ ബാനിന് ശേഷം മിലാനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായി ആരാധകരും മാനേജ്‌മെന്റും നടത്തുന്ന ശ്രമങ്ങളിൽ മാൽദിനിയുടെ തിരിഛ്ച്ചു വരവും ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. ചൈനീസ് ഓണർഷിപ്പ് മാറി അമേരിക്കൻ ഹെഡ്ജ് ഫണ്ട് ഭീമന്മാരായ എലിയട്ട് മാനേജ്‌മെന്റാണിപ്പോൾ മിലൻറെ ഉടമസ്ഥർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial