ലോകകപ്പ് ആര് ജയിക്കണം? സി കെ വിനീതിന്റെ അഭിപ്രായം അറിയാം

- Advertisement -

ലോകകപ്പ് ഫൈനൽ നാളെ നടക്കാനിരിക്കെ ആര് കപ്പ് നേടണം എന്ന് ആഗ്രഹം വ്യക്തമാക്കി സി കെ വിനീത്. നാളെ ഫ്രാൻസും ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോൾ ക്രൊയേഷ്യയ്ക്കാണ് സി കെ വിനീതിന്റെ പിന്തുണ. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് കൊടുത്ത അഭിമുഖത്തിലാണ് സി കെ വിനീത് തന്റെ അഭിപ്രായം പറഞ്ഞത്. ക്രൊയേഷ്യയുടെ ആദ്യ ഫൈനലാണ്. അതുകൊണ്ട് തന്നെ അവർ ജയിക്കണം എന്നാണ് ആഗ്രഹം. ലോകത്ത് പുതിയ ചാമ്പ്യന്മാർ ഉണ്ടാകുന്നത് നല്ലതാണെന്നും സി കെ പറഞ്ഞു.

സി കെ വിനീതിന്റെ ഇഷ്ട രാജ്യം സ്പെയിൻ ആണ്. സ്പെയിൻ പ്രീക്വാർട്ടറിൽ കാലിടറി വീണിരുന്നു. സി കെ വിനീതിന്റെ ആഗ്രഹം നാളെ ലുസ്നിക്കി സ്റ്റേഡിയത്തിൽ നടക്കുമോ എന്ന് കണ്ടറിയാം. സി കെ വിനീത് പ്രീസീസൺ ക്യാമ്പിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉടൻ ചേരും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement