നാലു ഗോളുകളുമായി ലുകാകുവിന്റെ ഇന്റർ മിലാൻ അരങ്ങേറ്റം

Newsroom

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിൽ എത്തിയ ലുകാകുകിന് ആദ്യ മത്സരത്തിൽ തന്നെ നാലു ഗോളുകൾ. ഇന്ന് ഇന്റർ മിലാനും സീരി ഡി ടീമായ വെർചസ് ബെർഗാമോയും തമ്മിൽ നടന്ന മത്സരത്തിലാണ് ലുകാകു ഇറങ്ങിയത്. ഇന്നലെ വലൻസിയയുമായുള്ള മത്സരത്തിൽ ഇറങ്ങിയ ഒരു ഇന്റർ മിലാൻ താരവും ഇന്ന് ഇന്ററിനു വേണ്ടി ഇറങ്ങിയിരുന്നില്ല.

മത്സരം ഇന്റർ മിലാൻ ഏകപക്ഷീയമായ എട്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ലുകാകു നാലു ഗോളുകൾ അടിച്ച് ആഘോഷിമാക്കി. വെസിനോ എസ്പോസിറ്റോ എന്നിവർ ഇന്ററിനായി ഇരട്ട ഗോളുകളും നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് 80 മില്യൺ നൽകിയാണ് ഇന്റർ മിലാൻ ലുകാകുവിനെ സ്വന്തമാക്കിയത്.